photo

പാലക്കാട്: മലമ്പുഴ ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ കുഴൽമന്ദം ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്റെ മകൻ അജിലിന്റെ (18) മൃതദേഹം കണ്ടെത്തി. അജിലടക്കം വിനോദയാത്രയ്ക്കെത്തിയ പത്തംഗസംഘം വനപാലകരോടും മറ്റ് യാത്രക്കാരോടുമൊപ്പം ഉച്ചയ്ക്ക് 1.30-ന് വെള്ളച്ചാട്ടം കാണാനെത്തി. അവിടെനിന്ന് വനപാലകരുടെ കൺവെട്ടിച്ച് ഇവർ നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് ഹേമാംബിക പൊലീസ് പറഞ്ഞു. പാലക്കാട് നിന്നെത്തിയ അഗ്നിശമനസേന, ഹേമാംബിക പൊലീസ്, വനപാലകർ എന്നിവർ സംയുക്തമായി ഞായറാഴ്ച രാത്രി ഏഴ് മണിയോടെ തെരച്ചിൽ നടത്തിയെങ്കിലും അജിലിനെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുങ്ങൽ വിഗ്ദധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു (കൊമേഴ്സ്) പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു. അമ്മ: സജിത. സഹോദരി: അനീഷ്‌മ.

കൂ​ടെ​ ​താ​മ​സി​ച്ചി​രു​ന്ന​യാ​ളെ
മാ​ന​സി​ക​രോ​ഗി​യാ​യ​ ​വീ​ട്ട​മ്മഅ​ടി​ച്ചു​കൊ​ന്നു

കോ​ന്നി​:​ ​മാ​ന​സി​ക​രോ​ഗി​യാ​യ​ ​വീ​ട്ട​മ്മ​ ​കൂ​ടെ​ ​താ​മ​സി​ച്ചി​രു​ന്ന​യാ​ളെ​ ​ക​മ്പി​വ​ടി​ ​കൊ​ണ്ട് ​ത​ല​യ്‌​ക്ക​ടി​ച്ചു​ ​കൊ​ന്നു.​ ​കൊ​ല്ലം​ ​നെ​ടു​വ​ത്തു​ർ,​ ​കു​ള​ത്തും​ക​രോ​ട്ട് ​ശ​ശി​ധ​ര​ൻ​ ​പി​ള്ള​യാ​ണ് ​(50​)​ ​മ​രി​ച്ച​ത്.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൂ​ട​ൽ​ ​നെ​ല്ലി​മു​രു​പ്പ് ​കോ​ള​നി​യി​ൽ,​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​ര​ജ​നി​ ​(43​)​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​ഞാ​യ​റാ​ഴ്ച​ ​ര​ജ​നി​യു​ടെ​ ​മ​ക​ൻ​ ​അ​ഭി​കു​മാ​ർ​ ​പു​റ​ത്തു​പോ​യ​ശേ​ഷം​ ​വൈ​കി​ട്ട് ​നാ​ലു​മ​ണി​യോ​ടെ​ ​തി​രി​കെ​വ​ന്ന​പ്പോ​ഴാ​ണ് ​ശ​ശി​ധ​ര​ൻ​ ​പി​ള്ള​ ​വീ​ടി​നു​ള്ളി​ൽ​ ​ര​ക്ത​ത്തി​ൽ​ ​കു​ളി​ച്ചു​കി​ട​ക്കു​ന്ന​ത് ​ക​ണ്ട​ത്.​ ​തു​ട​ർ​ന്ന് ​നാ​ട്ടു​കാ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഭ​ർ​ത്താ​വ് ​ഉ​പേ​ക്ഷി​ച്ച​ ​ര​ജ​നി​ ​മ​ക​നോ​ടൊ​പ്പ​മാ​ണ് ​കോ​ള​നി​യി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ത്.​ ​ആ​റു​മാ​സം​ ​മു​മ്പാ​ണ് ​ശ​ശി​ധ​ര​ൻ​പി​ള്ള​ ​ഇ​വ​ർ​ക്കൊ​പ്പം​ ​താ​മ​സം​ ​തു​ട​ങ്ങി​യ​ത്.​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.