
ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ രാജ്യമാകെ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില തീരുമാനങ്ങൾ ഇപ്പോൾ ആദ്യം അന്യായമായി പല പരിഷ്‌കാരങ്ങളും തോന്നാമെങ്കിലും അത് ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണംചെയ്യും. 'ഇപ്പോൾ അന്യായമായി തോന്നുന്ന തീരുമാനങ്ങൾ, ആ തീരുമാനങ്ങൾ രാഷ്‌ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും.' ബംഗളൂുരുവിലെ പൊതുപരിപാടിയിൽ അഗ്നിപഥ് പദ്ധതിയുടെ പേര് പരാമർശിക്കാതെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിമർശകരിൽ പലരും സർക്കാർ തീരുമാനത്തിൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട് എന്നാൽ സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗവും സൈനികരുടെ പ്രായം കുറച്ചുകൊണ്ടുവരുന്നതുമായ ആഗോള പ്രവണതയ്‌ക്ക് അനുസരിച്ചാണ് പുതിയ മാറ്റമെന്നും ഏറെ നാളായി കാത്തിരുന്നതാണിതെന്നുും സൈനിക വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.
17.5 വയസിനും 21 വയസിനുമിടയിലുളളവർക്ക് നാല് വർഷത്തേക്ക് അഗ്നിവീർ ആയി അഗ്നിപഥ് സ്‌കീമിൽ പ്രവർത്തിക്കാം. എന്നാൽ വിരമിച്ച ശേഷം ഗ്രാറ്റുവിറ്റിയോ പെൻഷനോ ലഭിക്കില്ല. ഇതിനിടെ വിവിധ സംസ്ഥാനങ്ങളിൽ അഗ്നിവീർ റിക്രൂട്ട്മെന്റിനെതിരെ കനത്ത പ്രതിഷേധമുണ്ടായി. പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, ആഭ്യന്തര, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിയമനം ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും പ്രതിഷേധം തണുപ്പിക്കാൻ പര്യാപ്‌തമായില്ല. ചില സംഘടനകൾ ഇന്ന് ഭാരത ബന്ദിനും ആഹ്വാനം ചെയ്‌തിരുന്നു.