
പ്രാഗ് : ചെക്ക് റിപ്പബ്ളിക്കിൽ നടക്കുന്ന ടെപ്ളിസ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണന് രണ്ടാം വിജയം. ഡെന്മാർക്കിന്റെ ഇന്റർനാഷണൽ മാസ്റ്ററായ സിൽവാൻ ജേക്കബിനെയാണ് ആദ്യ റൗണ്ടിൽ നാരായണൻ തോൽപ്പിച്ചത്. ആദ്യ റൗണ്ടിൽ കാനഡയുടെ മൈക്കേൽ ഡോഹെർട്ടിക്കെതിരെയും നാരായണൻ വിജയം നേടിയിരുന്നു.