സമാധാനത്തിനായുള്ള ഭീഷണി, ചൈനീസ് സൈന്യം, അല്ലെങ്കില്‍ പീപ്പിള്‍ ഓഫ് ലിബറേഷന്‍ ആര്‍മി, തായ്‌വാൻ അധിനിവേശ സന്നാഹങ്ങളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ ആണ്. തായ്വാനെ സൈനിക പരമായി തന്നെ നേരിടാന്‍ ആണ് ചൈനീസ് നീക്കങ്ങള്‍ എല്ലാം. ഇതൊരു ഗൗരവകരമായ ഭീഷണി തന്നെ ആണ്. തായ്വാനില്‍ കണ്ണുവെച്ച് ചൈന തങ്ങളുടെ ഏറ്റവും വലുതും അത്യാധുനികവും ആയ യുദ്ധക്കപ്പല്‍ പുറത്തിറക്കി.

china-taiwan

തായ്‌വാനെ പിടിച്ച്ടക്കാനുള്ള യുദ്ധത്തില്‍ നിന്ന് ബീജിംഗ് ഒഴിഞ്ഞു മാറില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി അടുത്തിടെ പറഞ്ഞു. എന്തുകൊണ്ടാണ് ചൈനയില്‍ നിന്നുള്ള ഭീഷണികള്‍ അവഗണിക്കരുത് എന്ന് പറയുന്നത്?