
സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 22ന് രാവിലെ 10.30ന് ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ശമ്പളം: എഡിറ്റോറിയൽ അസിസ്റ്റന്റ് 32560 രൂപ, സബ് എഡിറ്റർ 32560 രൂപ. പ്രായപരിധി 35 വയസ്. എസ്.സി, എസ്.ടി വിഭാഗത്തിന് പ്രായ പരിധിയിൽ അഞ്ച് വർഷത്തെ ഇളവനുവദിക്കും.