പോൾ വാൾക്കറെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയുടെ മുൻ ഫൈനാൻഷ്യൽ ഓഫീസർ. 1979 മുതൽ 1987 വരെ ആയിരുന്നു അദ്ദേഹം സേവനം അനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഭരണ നേട്ടം എന്ന് പറയുന്നത് - അമേരിക്കയിലെ അക്കാലത്തെ പണപ്പെരുപ്പത്തെ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നുള്ളത് ആണ്.

joe-biden-

പോൾവാൾക്കറിന്റെ സേവന കാലയളവിൽ 14.6 ശതമാനം ആയിരുന്നു അമേരിക്കയിലെ പണപ്പെരുപ്പം. അതിനെ അദ്ദേഹം 3 ശതമാനത്തിൽ എത്തിച്ചു. ഇപ്പോൾ പോൾ വാൾക്കറിനെ കുറിച്ച് പറയാൻ കാരണം- അമേരിക്കയുടെ പണപ്പെരുപ്പം മുൻപെങ്ങും ഇല്ലാത്ത തരത്തിലേക്ക് കുതിച്ച് ഉയരുന്നു എന്നത് തന്നെ.