ee

കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാൻ ദിവസവും ഒരു ടീ സ്‌പൂൺ മുന്തിരി നീര് കൊടുത്താൽ മതി. രക്തക്കുറവ് കൊണ്ടുള്ള വിളർച്ചയകറ്റാനും മുന്തിരിക്ക് കഴിയും. തലവേദന, ചെന്നിക്കുത്ത് എന്നിവയ്‌ക്ക് ഇവ കഴിച്ചാൽ ആശ്വാസം ലഭിക്കും. മൂത്രച്ചടച്ചിൽ മാറാനും മുന്തിരി കഴിക്കുന്നത് സഹായിക്കും.
പതിവായി മുന്തിരി കഴിച്ചാൽ ആഹാരത്തോടുള്ള വിരക്തി മാറി, വിശപ്പുണ്ടാകും. ശരീരപുഷ്‌ടിക്കും ഉന്മേഷത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്നാണ് ആയുർവേദം പറയുന്നത്

മുന്തിരിയിൽ ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്.മുന്തിരിയിൽ ല്യൂട്ടീൻ, സിയാക്‌സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അവയ്‌ക്ക് നേത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. മുന്തിരിയിലുള്ള പോളിഫെനോൾസ്, പൊട്ടാസ്യം, തുടങ്ങിയവും വീക്കം തടയുന്ന ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകളും ഉണ്ട്. ഹൃദയാരോഗ്യത്തി​നും മുന്തി​രി​ ഉത്തമമാണ്.