kk

ലണ്ടന്‍: രണ്ടാുവയസുകാരൻ പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിൽ വിദഗദ്ധ പഠനവുമായി മെഡിക്കൽ സംഘം. ഇംഗ്ലണ്ടിലെ ബ്രൈറ്റണിൽ നിന്നുള്ള ബാർണബി ബ്രൗൺസെൽ എന്ന കുട്ടിയാണ് രണ്ട് വയസുള്ളപ്പോൾ തന്നെ ലിംഗം വികസിക്കുന്നതും ഗുഹ്യഭാഗത്ത് മുടി വളരുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണിച്ചത്.

കുട്ടിയുടെ ലൈംഗിക വളർച്ച നേരത്തെ ആയത് സാധാരണമല്ലെന്ന് അമ്മ എറിക്ക ബ്രൗൺസെൽ പ്രതികരിച്ചു. ഇപ്പോൾ തന്നെ നാലു അഞ്ചും വയസുള്ള കുട്ടിയെപ്പോലെയാണ് ബാർണബിയുടെ ലൈംഗിക വളർച്ച. ഒരു വയസുള്ളപ്പോൾ തന്നെ കുഞ്ഞിന് 12 കിലോയോളം ഭാരമുണ്ടായിരുന്നു. പിന്നീട് ഓരോ മാസവും കാൽക്കിലോ മുതൽ അരക്കിലോ വരെ ഭാരം കൂടി. ഇതോടെയാണ് ഇവർ ഡോക്ടർമാരെ കണ്ടത്. കുഞ്ഞിന് വണ്ണം വയ്ക്കുന്നതല്ല,​ ശരീരഭാരം കൂടുന്നതിനനുസരിച്ച് പേശികൾ വളരുന്നതാണ് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.

ഒടുവിൽ കുഞ്ഞിന്റെ രക്തപരിശോധനയിലെ കണ്ടെത്തലാണ് നിർണായകമായത്. കുഞ്ഞിന്റെ രക്ഷിതാക്കൾ ടെസ്റ്റോസ്റ്റീറോൺ ഹോർമോൺ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെന്ന് കണ്ടെത്തി,​ മെഡിക്കൽ ആവശ്യങ്ങൾക്കായി താൻ ടെസ്റ്റോസ്റ്റിറോൺ ജെൽ ഉപയോഗിച്ചിട്ടുള്ളതായി കുഞ്ഞിന്റെ അച്ഛനും വെളിപ്പെടുത്തി. ഇത്തരം ജെൽ ഉപയോഗിക്കുമ്പോൾ ഹോർമോൺ അളവ് രക്തത്തിൽ വളരെ കൂടുതലാകാൻ സാദ്ധ്യതയുണ്ട്. ജെൽ ഉപയോഗിച്ച ശേഷം വസ്ത്രം ധരിക്കുമ്പോൾ ഹോർമോൺ രക്തത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. ജെല്ലിന്ഫെ 48 ശതമാനം വരെ ഇത്തരത്തിൽ രക്തത്തിൽ കടക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ജെൽ ഉപയോഗിക്കുന്നത് തെറ്റല്ലെങ്കിലും ജെൽ പാക്കറ്റുകളിൽ ജാഗ്രതാ മുന്നറിയിപ്പ് കൂടി നൽകണമെന്ന് ഡോക്ടർമാർ പുതിയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കുന്നു.