election-commission

ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. രാജ്യത്തെ അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനാണ് കൂട്ടത്തോടെ റദ്ദാക്കിയത്. രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുകയും എന്നാൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കാത്തതുമായ 2100 രാഷ്ട്രീയ പാർട്ടികളാണ് രാജ്യത്തുടനീളം ഉള്ളത്. ഈ പട്ടികയിൽ നിന്നുള്ള 111 പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്.

റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 1951 സെക്ഷൻ 29 എ, 29 സി അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അംഗീകാരമില്ലാത്ത തിരഞ്ഞെടുപ്പ് പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന്റെ രണ്ടാം ഘട്ടമായിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ മാസം നടന്ന ആദ്യ ഘട്ടത്തിൽ 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നത്.