kk

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ.ഡി. നാളെയും ചോദ്യം ചെയ്യും. നാളെ രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി രാഹുലിന് നോട്ടീസ് നൽകി. ഇതോടെ ചോദ്യം ചെയ്യൽ അഞ്ചാംദിവസത്തിലേക്ക് കടക്കുകയാണ്. നാലുദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്‌തത്. ചോദ്യങ്ങള്‍ക്ക് രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്ന് നേരത്തെ ഇ.ഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

അതിനിടെ, രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും കനത്ത പ്രതിഷേധം അരങ്ങേറി. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി എംപിമാരെ അടക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം നടക്കുന്ന ജന്തര്‍ മന്ദറിലേക്കുള്ള റോഡും പൊലീസ് അടച്ചിരുന്നു.