neymar

റിയോ ഡി ജനീറോ: ഖത്തർ ലോകകപ്പിന് ശേഷം ബ്രസീലിയൻ സൂപ്പർതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബാൾ രംഗത്തുനിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ബലപ്പെടുത്തി സഹതാരത്തിന്റെ വെളിപ്പെടുത്തൽ. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം റോഡ്രിഗോയാണ് നെയ്മർ വിരമിക്കലിനായി തയ്യാറെടുക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

🎙| Rodrygo: "Neymar told me: 'When I leave the national team, number 10 is yours.’” pic.twitter.com/53TMxoic8g

— Madrid Xtra (@MadridXtra) June 20, 2022

വിരമിക്കുമ്പോൾ തന്റെ പത്താംനമ്പർ ജേഴ്സി തരാമെന്ന് നെയ്മർ വാഗ്ദാനംചെയ്‌തെന്നും റോഡ്രിഗോ പറഞ്ഞു. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് നെയ്മർ. 119 മത്സരം കളിച്ച നെയ്മർ 74 ഗോളുകൾ നേടിയിട്ടുണ്ട്. പെലെ മാത്രമാണ് ഗോളടിയിൽ നെയ്മറിന് മുന്നിലുള്ളത്. 2010-ൽ തന്റെ 18-ാം വയസിലാണ് താരം ദേശീയ ടീമിൽ അരങ്ങേറിയത്.

പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും രാജ്യത്തിനായും അധികം മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. നെയ്മറില്ലാതെയും കളിക്കാൻ ബ്രസീലിന് കഴിയുമെന്ന് പരിശീലകൻ ടിറ്റെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.