
മനാമ: സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 45കാരിയെ ബഹറിൻ പൊലീസ് അറസ്റ്റു ചെയ്തു. അശ്ലീല വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതു മര്യാദകൾക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്നാണ് പൊലീസ് ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം. എന്നാൽ പിടിയിലായ സ്ത്രീ ഏതു രാജ്യക്കാരിയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് അധികൃതർ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു, ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.