vatta

മാള: നെയ്തക്കുടി കാംകോ കമ്പനിയുടെ സമീപമുള്ള ചെമ്മീൻ കെട്ടിൽ നിന്നും മത്സ്യ കർഷകനായ നെയ്തക്കുടി സ്വദേശി വി.എസ്. രാജേഷിന് ലഭിച്ചത് 20 കിലോ തൂക്കമുള്ള വറ്റ മത്സ്യം. സാധാരണ വറ്റമത്സ്യത്തിന് ഒരു കിലോയോ ഒന്നര കിലോയോ മാത്രമേ തൂക്കം വരാറുള്ളൂ.

ആഴക്കുറവുള്ള പ്രദേശത്ത് മത്സ്യത്തിന്റെ അനക്കം കണ്ടപ്പോൾ പലരും സ്രാവാണെന്ന ധാരണയിലായിരുന്നു. വിദ്യാർത്ഥികളും നാട്ടുകാരും അടക്കമുള്ളവർ വല വീശി പിടിക്കുന്നത് കാണാൻ നിരവധിപേർ എത്തിയിരുന്നു.