yoga-day

ലഡാക്ക് : യോഗ ദിനത്തിൽ ഓക്സിജൻ കുറവുള്ള 17,000 അടി ഉയരമുള്ള ഇന്ത്യ ചൈന അതിർത്തിയിൽ ഐടിബിപി ജവാൻമാരുടെ യോഗാഭ്യാസം വൈറലായി. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അസാം എന്നിവിടങ്ങളിലെ ഇന്ത്യ ചൈന അതിർത്തികളിലാണ് ഐടിബിപി ജവാൻമാർ യോഗ അവതരിപ്പിച്ചത്. അതിർത്തികളിലെ ഉയർന്ന ഹിമാലയൻ പർവതനിരകളിൽ യോഗാസനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഐടിബിപി വർഷങ്ങളായി യോഗാദിനം ആചരിക്കുന്നുണ്ട്.

വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ ഐടിബിപി ജവാൻമാർ യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ലഡാക്കിൽ 17,000 അടി ഉയരമുള്ള സ്ഥലത്താണ് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് യോഗ അവതരിപ്പിച്ചത്.

#WATCH | Himveers of Indo-Tibetan Border Police (ITBP) practice yoga at 16,000 feet in Uttarakhand on the 8th #InternationalYogaDay pic.twitter.com/GODQtxJlxb

— ANI UP/Uttarakhand (@ANINewsUP) June 21, 2022

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും യഥാക്രമം 16,500 അടിയും 16,000 അടിയും ഉയരത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥർ യോഗ സംഘടിപ്പിച്ചത്.

Himveers of Indo-Tibetan Border Police (ITBP) practice Yoga at 16,500 feet in Himachal Pradesh on the 8th #InternationalDayofYoga pic.twitter.com/s5Keq0Qxzh

— ANI (@ANI) June 21, 2022

2015 മുതലാണ് ജൂൺ 21 ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ മൈസൂരുവിലെ പാലസ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്തത്. ഇവിടെ 15,000 പേരാണ് പ്രധാനമന്ത്രിക്കൊപ്പം യോഗയിൽ പങ്കെടുത്തത്. യോഗ ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നൽകുന്നുവെന്നും കൊവിഡ് കാലത്തെ മറികടക്കാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.