shine

ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം ജൂലായ് 1ന് കലാസംഘം റിലീസ് തിയേറ്ററിലെത്തിക്കുന്നു.പുതുമുഖം പവിത്ര ലക്ഷ്മിയാണ് നായിക. അജു വർഗീസ്,ദീപക് പറമ്പോൽ,ബേസിൽ ജോസഫ്,ലിഷോയ്, അപ്പുകുട്ടി,ജോജി, അംബിക,നയന എത്സ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം,ക്രിസ്റ്റി കൈത മറ്റം എന്നിവർ ചേർന്ന് നിർമ്മാണം. തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ.ഛായാഗ്രഹണംസ്വരൂപ് ഫിലിപ്പ് .