
നമ്മുടെ അടുക്കളയിലുള്ള പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. അത്തരത്തിൽ ഒരുപാട് ഗുണങ്ങളുള്ള കിടിലൻ പച്ചക്കറിയാണ് കക്കിരി. ഇതിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
കക്കിരി ജ്യൂസ് ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്നു. ക്യാൻസറിനെ വരെ ചെറുക്കാൻ സഹായിക്കുന്നു. കുറഞ്ഞ കലോറിയും കൂടുതൽ ജലവും അടങ്ങിയിട്ടുള്ള കക്കിരി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഭക്ഷണമാണ്.
കക്കിരി ജ്യൂസ് കുടിക്കുന്നത് ചർമ സംരക്ഷണത്തിനും മുടി കൊഴിച്ചിലകറ്റാനും സഹായിക്കുന്നു. ഇതിൽ സിലിക്കണും സൾഫറും അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മിക്കവർക്കുമുള്ള സൗന്ദര്യപ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ്.
ശരിയായ രീയിയിൽ ഉറക്കം കിട്ടാത്തതുകൊണ്ടോ, ലാപ്‌ടോപും ഫോണുമൊക്കെ അമിതമായി ഉപയോഗിക്കുന്നതുകൊണ്ടോ ഒക്കെയാണ് ഉണ്ടാകുന്നത്. ഒരു കഷ്ണം കക്കിരി കണ്ണിന് മുകളിൽ വയ്ക്കുന്നത് ഈ പ്രശ്നം മാറ്റാൻ സഹായിക്കും. വായ്നാറ്റം ഉള്ളവർ കക്കിരിയുടെ കഷ്ണം വായിക്കകത്ത് മുപ്പത് സെക്കൻഡ് നേരം വയ്ക്കുക. ഇത് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഒരു പരിധിവരെ നശിപ്പിക്കും.