യു .കെ പിളരുമോ ? ബോറിസ് ജോൺസന് ഒന്നിന് പുറകെ ഒന്നൊന്നായി പ്രശ്നങ്ങൾ ഇങ്ങനെ വന്നു കൊണ്ടിരിക്കുക ആണ്. കാരണം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വീണ്ടും തുടക്കം കുറിച്ച് സ്‌കോട്ടിഷ് ഇൻഡിപെൻഡന്റ് പാർട്ടി രംഗത്ത് വന്നു. ഈ ആവശ്യം തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷെ ഇപ്പോൾ അതിൽ ഒരു പടികൂടി മുന്നോട്ട് പോയിരിക്കുക ആണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റ്. എന്നാൽ ഇതിന് സമ്മതിക്കില്ല എന്ന് ബോറിസ് ജോൺസൺ പറയുന്നു.

uk-boris-johnson

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ് ഐക്യരാജ്യം അഥവാ യുണൈറ്റഡ് കിങ്ഡം. എന്നാൽ തങ്ങൾക്ക് യു കെയിൽ നിന്നും വിട്ടുമാറി സ്വതന്ത്ര രഷ്ട്രമായി നിലകൊള്ളണം എന്ന വികാരം കുറെയേറെ കാലമായി ഒരു വിഭാഗം സ്‌കോട്ടിഷ് ജനത മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. ഇനി എന്തായിരിക്കും യു കെയുടെ കാര്യം ? സ്‌കോട്ടിഷ് ജനതയുടെ ആഗ്രഹം സഫലമാകുമോ ?