
കുഞ്ഞ് ജനിക്കുന്നത് മുതൽ ബന്ധുക്കളും അയൽക്കാരുമൊക്കെ മാതാപിതാക്കൾക്ക് പല തരത്തിലുള്ള ഉപദേശങ്ങൾ നൽകാറുണ്ട്. കുഞ്ഞിന് നൽകേണ്ട ഭക്ഷണത്തെക്കുറിച്ചാണ് അതിൽ പ്രധാനപ്പെട്ട ഉപദേശം. മുലപ്പാൽ മാത്രം കൊടുത്താൽ മതിയായ പോഷകം ലഭിക്കില്ലെന്നും എത്തയ്ക്കാപ്പൊടിയും റാഗിയുമൊക്കെ നൽകണമെന്നുമാണ് പലരും പറയാറ്.
എന്നാൽ ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ലത് മുലപ്പാലാണ്. കുട്ടിയ്ക്ക് ദാഹിക്കുമെന്ന് പറഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളമൊക്കെ ചിലർ കൊടുക്കാറുണ്ട്. ഇതിന്റെ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് നല്ല പോഷകസമൃദ്ധമായ ഭക്ഷണം വേണം നൽകാൻ.
മാതാവിന്റെ ജോലി, ചികിത്സ, മാതൃമരണം തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ മാത്രമേ കുട്ടിയ്ക്ക് മറ്റ് ആഹാരങ്ങൾ നൽകാവൂ. അതും ഡോക്ടറെ കണ്ട് നിർദേശം തേടിയ ശേഷം മാത്രം. അല്ലാത്തപക്ഷം ചിലപ്പോൾ ദഹനപ്രശ്നങ്ങൾക്കൊക്കെ കാരണമായേക്കാം.