international-yoga-day

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കേരള പൊലീസ് യോഗ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

രാവിലെ 7.30ന് ആരംഭിച്ച പരിപാടിയില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ജില്ലകളിലും ബറ്റാലിയനുകളിലും സ്‌പെഷല്‍ യൂണിറ്റുകളിലും യോഗ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.