naga-chaitanya-samantha

തെന്നിന്ത്യൻ താരം നാഗചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പരന്നിരുന്നു. ഈ വാർത്ത പ്രചരിച്ചതിന് പിന്നിൽ നടി സാമന്തയുടെ പി.ആർ ടീമാണെന്ന ആരോപണം പിന്നാലെ ഉയർന്നിരുന്നു.

നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയുടെ പദ്ധതിയാണിതെന്നായിരുന്നു ആരോപണങ്ങൾ ഉയർന്നത്. ഇപ്പോഴിതാ ആരോപണങ്ങൾക്കുള്ള മറുപടിയുമായി സാമന്ത തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

naga-chaitanya-sobhita

'പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കാര്യം നോക്കൂ'- സാമന്ത കുറിച്ചു. 2017ലായിരുന്നു നാ​ഗചൈതന്യയും സാമന്തയും വിവാഹിതരായത്. 2021 ഒക്‌ടോബറിൽ ഇവർ വിവാഹമോചിതരായി. പരസ്പര ധാരണയോടെയായിരുന്നു വിവാഹമോചനം.

Rumours on girl - Must be true !!
Rumours on boy - Planted by girl !!
Grow up guys ..
Parties involved have clearly moved on .. you should move on too !! Concentrate on your work … on your families .. move on!! https://t.co/6dbj3S5TJ6

— Samantha (@Samanthaprabhu2) June 21, 2022