
തായ്ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് ശിവൻ തന്നെയാണ് തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വിവാഹശേഷം കൊച്ചിയിൽ എത്തിയ ഇരുവരും കുറിച്ചു ഇവിടെ തങ്ങിയിരുന്നു. അസുഖം കാരണം നയൻതാരയുടെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല, ഇവരെ കാണാനാണ് നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിൽ എത്തിയത്.
വിവാഹശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. അതേസമയം മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് നയൻതാരയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓണം റിലീസാണ്. 
തെലുങ്ക് ചിത്രം ഗോഡ്ഫാദർ, ഷാരൂഖ് ഖാൻ നായകനായ അറ്റ്ലി ചിത്രം ജവാൻ എന്നിവയാണ് നയൻതാരയുടെ മറ്റു പ്രോജക്ടുകൾ.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അജിത് ആണ് നായകൻ.