modi

ബംഗളൂരു: പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഒരു റോഡ് അധികൃതർ മോടി കൂട്ടി. ബൃഹത്ത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി)യുടെ നേതൃത്വത്തിൽ രാവും പകലും പണിയെടുത്ത് പൂർത്തിയാക്കിയ റോഡ് മോടികൂട്ടലിന്റെ ആകെ ചെലവ് എത്രയെന്നോ? 23 കോടി.

ഒരാഴ്‌ച മാത്രമാണ് ഇതിനായി വേണ്ടിവന്നതെന്ന് പ്രോജക്‌ട് സ്പെഷ്യൽ ഓഫീസർ രവീന്ദ്ര പിഎൻ വ്യക്തമാക്കി. കൊമ്മഗട്ട, ബംഗളൂരു യൂണിവേഴ്‌സിറ്റി, ജനനഭാരതി, ഹെബ്ബൽ എന്നിവിടങ്ങളിലായി 14 കിമീ നീളമാണ് റോഡിനുള്ളത്. സർവീസ് റോഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, നടപ്പാത എന്നിവയെല്ലാം വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.