prithvi

മോഹൻലാലിനെ ചേർത്തുപിടിച്ചു പൃഥ്വിരാജ്. മനോഹരമായ ചിത്രം പകർത്തിയത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. തിരിച്ചു വീട്ടിൽ എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. മൂന്നുമാസത്തോളം ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയതിന്റേതാണ് ചിത്രങ്ങൾ. മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പം സുപ്രിയ, സുചിത്ര മോഹൻലാൽ, സമീർ ഹംസ എന്നിവരും ഉണ്ടായിരുന്നു. അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.ലൂസിഫറിനും ബ്രോ ഡാഡിക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.