
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 22 - 1197 മിഥുനം 8 ബുധനാഴ്ച.
(പുലർച്ചെ 5 മണി 2 മിനിറ്റ് 43 സെക്കന്റ് വരെ ഉതൃട്ടാതി ശേഷം രേവതി നക്ഷത്രം)
അശ്വതി: പുരോഗതി കൈവരിക്കാൻ സാധിക്കും, മറ്റുള്ളവരെ സഹായിക്കും, എതിരാളികളെ പരാജയപെടുത്തും, പ്രവര്‍ത്തനങ്ങളില്‍ വിജയം, കർമ്മപുരോഗതി, ഉയർന്നപദവികൾ എന്നിവ അനുഭവിക്കും.
ഭരണി: വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും കഴിവ് തെളിയിക്കാനാകും, ജീവിത രീതി മെച്ചപ്പെടുത്തും, കലാവാസന ഉണ്ടാകും, നയപരമായ പെരുമാറ്റം, ഉത്തരവാദിത്വബോധം, ബഹുജനസമ്മിതി, ഐശ്വര്യം എന്നിവ ഉണ്ടാകും.
കാര്‍ത്തിക: കാര്യവിജയം, ഉദ്യോഗലബ്ദ്ധി, ധനലാഭം, തുടങ്ങി നിരവധി ഗുണാനുഭവങ്ങൾ ഉണ്ടാകും, ജോലി ലഭ്യത, പങ്കാളിയുടെ സ്നേഹം ലഭിക്കും, കുടുംബത്തില്‍ സമാധാനം, കഴിവുകൾക്ക് അംഗീകാരം ലഭിക്കും.
രോഹിണി: ഉയർന്ന ജീവിതസാഹചര്യങ്ങൾ, വിവാഹം, തൊഴിൽ ഔന്നത്യം, കർമ്മസിദ്ധി, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സഹായ ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും, അനുകൂലമായ കുടുംബസാഹചര്യങ്ങൾ ഉണ്ടാകും.
മകയിരം: ഉയർന്ന പദവികൾ, കർമ്മപുഷ്ടി, വ്യാപാരപുരോഗതി, ആഭരണ, വസ്ത്രാദിലാഭം, വിദ്യാവിജയം, പ്രേമകാര്യങ്ങളില്‍ തീരുമാനം, വിദ്യാർത്ഥികൾ, അഭിഭാഷകർ, തൊഴിൽ അന്വേഷകർ എന്നിവർക്ക് ദിനം അനുകൂലമാണ്.
തിരുവാതിര: കാര്യവിജയം, പ്രിയജനാനുകൂല്യം, തൊഴിൽ ഔന്നത്യം എന്നിവ ഉണ്ടാകും, യാത്രകൊണ്ട് നേട്ടം, ഇഷ്ടഭക്ഷണ ലഭ്യത, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, കലാരംഗത്ത് പ്രവർത്തിക്കുന്നവർ, കച്ചവടക്കാർ എന്നിവർ നേട്ടങ്ങൾ കൈവരിക്കും.
പുണര്‍തം: കാര്യവിഘ്നങ്ങളും ശത്രുപീഡയും മനഃക്ലേശങ്ങൾക്കിടയാക്കും, തടസങ്ങള്‍ നേരിടും, കുടുംബത്തില്‍ സമാധാനക്കുറവ്, പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും, പലതരം രോഗങ്ങൾ ശല്യപ്പെടുത്താൻ സാധ്യതയുണ്ട്.
പൂയം: സ്വജനവിരഹം, മനോവ്യാകുലതകൾ, വാക്ക് പാലിക്കാന്‍ സാധിക്കില്ല, കലഹം ഉണ്ടാകാതെ നോക്കണം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യരംഗം തൃപ്തികരം ആയിരിക്കില്ല.
ആയില്യം: സ്വജനകലഹം, കാര്യവിഘ്നങ്ങൾ, മനോവ്യാകുലതകൾ എന്നിവ ഉണ്ടാകും. സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുക, വീട് മാറി നില്‍ക്കേണ്ടി വരും, ശാരീരികമായ അസ്വസ്ഥതകൾ ഉടലെടുക്കും, വ്യവസായരംഗത്ത് നിന്നും പ്രതീക്ഷിച്ച ലാഭം കിട്ടിയെന്ന് വരില്ല.
മകം: സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസങ്ങൾ നേരിടും, ശത്രുത വച്ചു പുലര്‍ത്തും, നിര്‍ഭാഗ്യം, ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക, പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടി വരും.
പൂരം: സുഹൃത്തുക്കളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടാകും, പ്രണയനൈരാശ്യം, തൊഴിലില്‍ മാറ്റം ഉണ്ടാകാം, അലസതയും മടിയും കൂടും, വിദ്യാർത്ഥികൾക്ക് പഠന തടസങ്ങൾ ഉണ്ടാകാനിടയുണ്ട്.
ഉത്രം: മനഃക്ലേശം, ഇഷ്ടജനവിരഹം, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍, വികാര വിക്ഷോഭം, അപകടങ്ങളിൽ നിന്നും പാഠം, പൊതുപ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും, മാനസികമായ ഉന്മേഷം കുറയും.
അത്തം: ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. വിദ്യാർത്ഥികൾക്ക് തടസങ്ങൾ ഉണ്ടാകാനിടയുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും, എല്ലാവരോടും നീതി പുലര്‍ത്തും, രഹസ്യങ്ങൾ സൂക്ഷിക്കാന്‍ കഴിയും, വ്യക്തിപരമായ മികവ്, പുണ്യപ്രവൃത്തികൾ എന്നിവ അനുഭവത്തിൽ വരും.
ചിത്തിര: പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. പ്രതിസന്ധിഘട്ടങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കും, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടും, ആഗ്രഹ സഫലീകരണം ഉണ്ടാകും.
ചോതി: വിദ്യാഗുണം, ബുദ്ധിസാമർത്ഥ്യം, കാര്യക്ഷമത, ഉത്തരവാദിത്വബോധം എന്നിവ ഉണ്ടാകും, സത്കർമ്മങ്ങൾ ചെയ്യും, പരിശ്രമ ശീലം, കൂടുതല്‍ ഇഷ്ടഭക്ഷണ ലഭ്യത, മാതാവിന്റെ അനുഗ്രഹം ലഭിക്കും, ബന്ധുജനാനുകൂല്യം, കീർത്തി എന്നിവ ഉണ്ടാകും.
വിശാഖം: പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിക്കും, ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാവിധ സുഖങ്ങളും അനുഭവിക്കും, രോഗശാന്തി, വിദ്യാലാഭം, പ്രയത്നഫലം എന്നിവ ഉണ്ടാകും.
അനിഴം: കർമ്മരംഗത്ത് ഉയർച്ച, ദൈവാനുകൂല്യം, സാമ്പത്തികഭദ്രത എന്നിവ ഉണ്ടാകും, പ്രണയം പുനരാരംഭിക്കും, എല്ലാ കാര്യങ്ങളും ബുദ്ധി പരമായി നിര്‍വഹിക്കും, ധാർമ്മികപ്രവൃത്തികൾ, ഭൂമിലാഭം, കാർഷികാദായം എന്നിവ ഉണ്ടാകും.
കേട്ട: ലക്ഷ്യപ്രാപ്തിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യും, കഴിവുകൾ അംഗീകരിക്കപ്പെടും, മേലുദ്യോഗസ്ഥര്‍ സഹായിക്കും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, യാത്രാഗുണം, വ്യക്തിപരമായ ആഗ്രഹങ്ങൾ പലതും നിറവേറ്റപ്പെടും.
മൂലം: കാര്യവിഘ്‌നം, ശത്രുപീഡ, കൃഷിയിൽ നിന്നും വലിയ ലാഭം ഉണ്ടാകാനിടയില്ല. തൊഴിൽരംഗത്ത് സ്ഥലം മാറ്റം ഉണ്ടാകും, പരുഷമായി സംസാരിക്കും, സ്ത്രീകള്‍ മുഖേനെ സുഖക്കുറവ്, ഏകാന്ത വാസം, കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കണം.
പൂരാടം: അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ സാധിക്കും, പല വിധത്തിലുള്ള ധനനേട്ടം, സ്നേഹശീലം, ഉത്തരവാദിത്വബോധം, അധികാര പ്രയോഗം വേണ്ടിവരും, ദേഹാസ്വസ്ഥതകൾ, മനോവ്യാകുലതകൾ എന്നിവ മൂലം വിഷമിക്കും.
ഉത്രാടം: ഇഷ്ടജനക്ലേശം, അകാരണമായ ഭയം, ദേഹാരിഷ്ടതകൾ, വാതരോഗങ്ങൾ എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും, മുന്‍കോപം മൂലം ആപത്ത്, രോഗ ദുരിതം, ഇളക്കമില്ലാത്ത നിശ്ചയങ്ങൾ കാരണം മനോവിഷമം, ബന്ധുജനക്ലേശം, അപ്രതീക്ഷിതമായ ധനനഷ്ടം.
തിരുവോണം: സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ ഉണ്ടാകും, വ്യാപാരികൾക്ക് പ്രയാസങ്ങൾ ഉണ്ടാകും, അപകീര്‍ത്തി, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യുക, നിർബന്ധശീലം, മുൻകോപം എന്നിവ നിയന്ത്രിക്കണം.
അവിട്ടം: ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും, കർഷകർക്ക് കൂടുതൽ ധനം ചിലവഴിക്കേണ്ടി വരും, എല്ലാ കാര്യങ്ങളേയും ആത്മവിശ്വാസത്തോടുകൂടി സമീപിക്കണം, സന്താനശ്രേയസ്, കുടുംബാംഗങ്ങളുടെ പിന്തുണ എന്നിവ ഉണ്ടാകും.
ചതയം: ഭവന നവീകരണം, ദൂരയാത്രകൾ, പദവികൾ എന്നിവ ഉണ്ടാകും, പ്രയത്നത്തിനു തക്ക പ്രതിഫലം, ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകൾ ഉണ്ടാകും, തൊഴിൽ രംഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും, വിദ്യാർത്ഥികൾ, കർഷകർ എന്നിവർക്ക് ദിനം ഗുണകരം ആണ്.
പൂരുരുട്ടാതി: ശത്രുപീഡ, മനഃസന്തോഷം, പ്രശസ്തി, ആഗ്രഹ സഫലീകരണം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും, മാന്യത ലഭിക്കും, അനുരജ്ഞനം, സര്‍ക്കാരില്‍ നിന്നും നേട്ടം, ശത്രുക്കളില്‍ നിന്നും അകന്നു നിൽക്കണം, കച്ചവടലാഭം, കുടുംബസുഖം, ഭാഗ്യാനുഭവം എന്നിവയും ഉണ്ടാകും.
ഉതൃട്ടാതി: സാമ്പത്തിക സ്ഥിതി അനുകൂലമാകും. മനഃശാന്തി, ഒന്നിലധികം വരുമാനമാർഗങ്ങൾ ഉണ്ടാകും, കര്‍മ്മ മണ്ഡലത്തില്‍ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകര്‍ഷിക്കും, സാമ്പത്തിക ലാഭം, വ്യവസായവിജയം എന്നിവയും ഉണ്ടാകും.
രേവതി: ദേഹാസ്വസ്ഥതകൾ വർദ്ധിക്കാനിടയുണ്ട്, ഗൃഹസുഖം, കലാരംഗത്ത് നേട്ടങ്ങൾ, വിദ്യാലാഭം എന്നിവ ഉണ്ടാകും, ചെലവും വരവും കൂടും, ഈശ്വരാധീനം ഉണ്ടാകും, വിഷമതകള്‍ മാറിക്കിട്ടും, ആഗ്രഹസഫലീകരണം, കർമ്മലബ്ദ്ധി, തൊഴിൽരംഗത്ത് എതിർപ്പുകൾ എന്നിവ ഉണ്ടാകും.