vd-satheesan

കോഴിക്കോട്: സ്വർണ്ണക്കടത്തു കേസിൽ കേന്ദ്ര ഏജൻസിയെ വിശ്വാസമില്ലെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വപ്ന സുരേഷിന്റെ 164 സ്റ്റേറ്റ്മെന്റിൽ ഇ.ഡിയുടെ നിലപാട് അറിയാൻ കാത്തിരിക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാറും സി.പി.എം നേതൃത്വവും തമ്മിലുണ്ടായ ഒത്തുതീർപ്പിന്റെ ഭാഗമായാണ് കേസന്വേഷണം നിലച്ചത്. ശിവശങ്കർ ഇപ്പോഴും സർക്കാരിന്റെ വിശ്വസ്തനാണ്. തന്നെ ഒറ്റപ്പെടുത്തിയതിന്റെ പരാതിയാണ് സ്വപ്ന സുരേഷിനുള്ളത്.

മുഖ്യമന്ത്രിയുടെ അനുമതിയോടെ എ.ഡി.ജി.പിമാർ ഇടനിലക്കാരായി പ്രവർത്തിച്ചു. പഴയകാല മാദ്ധ്യമ പ്രവർത്തകനെ ടൂളാക്കി. സ്വപ്നയെ പണം കൊടുത്ത് സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. നിയമവിരുദ്ധമായി കേസെടുത്തതും അന്വേഷണ സംഘത്തെ രൂപീകരിച്ചതും സർക്കാരിന്റെ പരിഭ്രാന്തിയാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു.