
മ്യൂണിക്ക് : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂളിന്റെ സെനഗളീസ് താരം സാഡിയോ മാനേ ജർമ്മൻ ചാമ്പ്യൻ ക്ളബ് ബയേൺ മ്യൂണിക്കിൽ ചേക്കേറാനായി മ്യൂണിക്കിലെത്തി വൈദ്യ പരിശോധനകൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ. 2016മുതൽ ലിവർപൂളിനായി കളിക്കുന്ന മാനേ ക്ളബിന്റെ പ്രിമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 269 മത്സരങ്ങളിൽ നിന്ന് 120 ഗോളുകളാണ് മാനേ ലിവർപൂളിനായി നേടിയത്.