msf

കൽപ്പറ്റ: മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ നിശിതമായി വിമർശിച്ച് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജൽ. കേരളത്തിൽ മുസ്ലിം,ക്രിസ്ത്യൻ വർഗീയ ചേരിതിരിവിന് അടിത്തറ പാകിയതു സാദിഖലി ശിഹാബ് തങ്ങളാണെന്ന് ഷൈജൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഇന്ന് കൽപ്പറ്റയിൽ സുഹൃദ് സംഗമം നടത്താനിരിക്കെയാണ് ഷൈജലിന്റെ വിമർശനം.

ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിൽനിന്നു സംഘടന നീക്കിയിരുന്നു. പാർട്ടിയും ഷൈജലിനെ പുറത്താക്കി. ഇതിനെതിരെ മുനിസിഫ് കോടതിയെ സമീപിച്ച ഷൈജൽ ഇടക്കാല ഉത്തരവ് നേടിയാണ് പാർട്ടി എം.എസ്.എഫ് പദവികളിൽ തുടരുന്നത്.