
ലണ്ടൻ : അടുത്തയാഴ്ച തുടങ്ങുന്ന വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ ടോപ് സീഡായി മത്സരിക്കാനിറങ്ങും. നിലവിലെ എ.ടി.പി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനായ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ ഉക്രെയ്ൻ പ്രശ്നത്തിന്റെ പേരിൽ വിംബിൾഡണിൽ നിന്ന് സംഘാടകർ വിലക്കിയിരിക്കുകയാണ്. രണ്ടാം റാങ്കുകാരനായ അലക്സാണ്ടർ സ്വരേവ് പരിക്കുമൂലം പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം റാങ്കുകാരനായ നൊവാക്ക് ടോപ് സീഡായത്. റാഫേൽ നദാലാണ് രണ്ടാം സീഡ്.