df

ന്യൂഡൽഹി: നിക്ഷേപങ്ങളിൽ നിന്നും ഫീസിൽ നിന്നുമുള്ള വരുമാനം വർദ്ധിച്ചതിനെ തുടർന്ന് കാപി​റ്റൽ മാർക്ക​റ്റ് റെഗുലേ​റ്ററായ സെക്യൂരി​റ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) മൊത്ത വരുമാനം 2020-21ൽ 826 കോടി രൂപയായി വർദ്ധിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ (2019-20) ഇത് 813.04 കോടി രൂപയായിരുന്നു.