
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരായ സമരത്തിൽ നിന്ന് ലീഗ് പിറകോട്ടല്ലെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. വലിയ സമര പരിപാടികൾ തുടങ്ങുന്നുണ്ട്. ശത്രുവിനെ എതിർക്കുമ്പോൾ ജനാധിപത്യപരമാകണമെന്നാണ് ലീഗ് നിലപാടെന്നും യൂത്ത് ലീഗ് ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തിന് സമരവീര്യം കുറഞ്ഞോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സമരങ്ങളെല്ലാം ജനം കാണുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ ഏതുരൂപത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.