
ഭുവനേശ്വർ: ഒഡീഷയിലെ നുവാപാട ജില്ലയിൽ മാവോയിസ്‌റ്റ് ആക്രമണം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നുവാപാട ജില്ലയിൽ ഭായ്‌സദാനി വനത്തിലാണ് സംഭവമുണ്ടായത്. ഒരു റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലേർപ്പെട്ട ജവാന്മാർക്ക് നേരെയാണ് ക്രൂഡ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഉത്തർപ്രദേശ് സ്വദേശി എഎസ്‌ഐ ശിശുപാൽ സിംഗ്, ഹരിയാന സ്വദേശികളായ എഎസ്ഐ ശിവ്‌ലാൽ, കോൺസ്‌റ്റബിൾ ധർമ്മേന്ദ്ര സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജവാന്മാർ തിരികെയും വെടിവച്ചതായാണ് വിവരം.