ethiopia

ആഡിസ് അബബ: എത്യോപ്യയിലെ ഒറോമിയ പ്രവിശ്യയിൽ അംഹാര വിഭാഗക്കാർക്ക് നേരെ നടന്ന വംശീയ ആക്രമണത്തിൽ 200ലേറെ സിവിലിയൻമാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വിമത ഗ്രൂപ്പായ ഒറോമ ലിബറേഷൻ ആർമിയാണ് (ഒ.എൽ.എ ) ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച നടന്ന സംഭവത്തിലെ കൃത്യമായ മരണസംഖ്യ പ്രാദേശിക ഭരണകൂടം പുറത്തുവിട്ടിട്ടില്ല. എത്യോപ്യയിലെ ഏ​റ്റവും വലിയ രണ്ടാമത്തെ വംശമായ അംഹാരകൾക്ക് നേരെ ഒറോമിയയിൽ ആക്രമണങ്ങൾ പതിവാണ്. 30 വർഷങ്ങൾക്ക് മുമ്പാണ് അംഹാരകൾ ഒറോമിയയിലേക്ക് കുടിയേറിയത്.