ee

ന്യൂ​ഡ​ൽ​ഹി​:​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​ജൂ​നി​യ​ർ​ ​കോ​ർ​ട്ട് ​അ​സി​സ്റ്റ​ന്റി​ന്റെ​ 210​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തും.​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ബി​രു​ദ​വും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വും​ ​ടൈ​പ്പിം​ഗ് ​സ്‌​പീ​ഡു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 2022​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് 18​-​ 30​ ​വ​യ​സാ​ണ് ​പ്രാ​യ​പ​രി​ധി.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗം,​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ,​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ ​എ​ന്നി​വ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​ക​രി​യ​റി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​അ​ല​വ​ൻ​സു​ക​ള​ട​ക്കം​ 63,068​ ​രൂ​പ​യും​ 4200​ ​രൂ​പ​ ​ഗ്രേ​ഡ് ​പേ​യും​ ​ല​ഭി​ക്കും.​ ​ഒ​ബ്‌​ജ​ക്‌​ടീ​വ്,​ ​ഡി​സ്ക്രി​പ്റ്റി​വ് ​എ​ഴു​ത്തു​പ​രീ​ക്ഷ​യും​ ​ടൈ​പ്പിം​ഗ് ​പ​രീ​ക്ഷ​യും​ ​ഉ​ണ്ടാ​കും.​ ​ജ​ന​റ​ൽ,​ ​ഒ.​ബി.​സി​ക്കാ​ർ​ക്ക് 500​ ​രൂ​പ​യും​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​വി​മു​ക്ത​ഭ​ട​ർ​ക്കും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ 250​ ​രൂ​പ​യു​മാ​ണ്.​ ​ഒാ​ൺ​ലൈ​നാ​യി​ ​ഫീ​സ് ​അ​ട​ക്കാം.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ലാ​യ് 10.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​s​c​i.​g​o​v.​in