
പാരീസ് : കളിക്കളത്തിൽ സാക്ഷാൽ ലയണൽ മെസിയുടെ പാദമുദ്രകളുമായി ഇളയമകൻ മാറ്റ്യോ. ആറുവയസുകാരനായ മാറ്റിയോ പി.എസ്.ജിയുടെ ജൂനിയർ ടീമിനുവേണ്ടി മെസിയെ അനുസ്മരിപ്പിക്കും വിധം ഒരു തകർപ്പൻ ഗോളടിച്ചാണ് ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. എതിരാളികളെ പലതവണ അതിസമർത്ഥമായി വെട്ടിച്ച് അനായാസം പന്തുമായി മുന്നേറിയ മാറ്റ്യോ അച്ഛനെ അനുസ്മരിപ്പിച്ച് ഇടംകാൽ കൊണ്ടാണ് ഗോൾ നേടിയത്.
മെസ്സിയ്ക്ക് പകരം പുതിയ താരത്തെ ലഭിച്ചെന്നും ഈ കുഞ്ഞിന് ഡി.എൻ.എ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അച്ഛന്റെ മകൻ തന്നെയെന്നുമൊക്കെ പറഞ്ഞ് ആരാധകർ മാറ്റ്യോയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിൽ കളിച്ചുതുടങ്ങിയ മാറ്റിയോ കഴിഞ്ഞ വർഷമാണ് അച്ഛനൊപ്പം പി.എസ്.ജിയിലെത്തിയത്. ടീമിനായി തകർപ്പന്‍ പ്രകടനമാണ് മാറ്റ്യോ പുറത്തെടുക്കുന്നത്. മാറ്റ്യോയുടെ ചേട്ടൻ തിയാഗോയും പി.എസ്.ജിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
Lionel Messi’s son. This family is glitched. pic.twitter.com/CscPjRTE0M
— Footy Limbs (@FootyLimbs) June 19, 2022