
വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി കെ.ആർ. പ്രവീൺ രചനയും സംവിധാനവും നിർവഹിക്കുന്ന കുറി ജൂലായ് 8ന് തിയേറ്ററിൽ. വിഷ്ണു ഉണ്ണിക്കൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫാമിലി സസ്‌പെൻസ് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. സുരഭി ലക്ഷ്‌മി, അദിതി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാല തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം സന്തോഷ് സി. പിള്ള, ബി.കെ. ഹരിനാരായണന്റെ ഗാനങ്ങൾക്ക് വിനു തോമസ് സംഗീതം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ: റഷിൻ അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രകാശ്. കെ. മധു.