nivin

നിവിൻപോളി , ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ ജൂലായ് 21ന് റിലീസ് ചെയ്യും. ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി. അമ്പു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈൻ ആണ് തിരക്കഥയും സംഭാഷണവും. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സ് , ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻപോളി ,പി.എസ്. ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.