culprit-

പരസ്‌പരം കാണാതെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും വിവാഹത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന സംഭവങ്ങൾ സർവസാധാരണമാണ്. എന്നാൽ ഇപ്പോഴിതാ ജയിലിൽ കഴിയുന്ന പ്രതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് ഒരു യുവതി.

നിലവിൽ യു.എസിലെ ജയിലിൽ കഴിയുന്ന റീസ് എന്ന കുറ്റവാളിയെയാണ് യുകെയിൽ നിന്നുള്ള 32 കാരിയായ ലോറ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. കുറ്റവാളികൾക്കുള്ള ആപ്പ് മുഖേന പരിചയപ്പെട്ട ഇവർ ഇത് വരെ പരസ്‌പരം കണ്ടിട്ടില്ല. തടവുകാരെ തൂലികാസുഹൃത്തുമായി ബന്ധിപ്പിക്കുന്ന ആപ്പാണിത്.

culprit-

റീസ് അയച്ച കത്തുകളും കവിതകളും വായിക്കാൻ തനിക്ക് ഇഷ്‌ടമായിരുന്നുവെന്ന് ലോറ പറയുന്നു. റീസ് ഫോണിലൂടെയാണ് ലോറയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിച്ചു.

കുറ്റവാളിയായ റീസ് ഭൂതകാലത്തെ കുറിച്ച് സത്യസന്ധമായി തുറന്ന് പറഞ്ഞതാണ് തന്നെ ആകർഷിച്ചതെന്ന് നാല് കുട്ടികളുടെ അമ്മയായ ലോറ പറഞ്ഞു. ജയിലിൽ കഴിഞ്ഞതിന് ശേഷം താൻ വളരെ വ്യത്യസ്തനായ ഒരു മനുഷ്യനായി മാറിയെന്ന് റീസ് ലോറയോട് പറഞ്ഞിരുന്നു.

ജസ്റ്റിൻ സോളമൻ എന്ന 19 കാരന്റെ മരണത്തിലെ പങ്ക് ആരോപിച്ച് 40 വർഷം തടവ് അനുഭവിക്കുകയാണ് റീസ്. ജയിലിൽ വച്ചാകും ഇവരുടെ കല്യാണം നടക്കുക. വിവാഹത്തിന് ദമ്പതികൾക്ക് പുറമേ വികാരിക്കും ഒരു അതിഥിക്കും മാത്രമേ പങ്കെടുക്കാൻ പറ്റു.