pushpa

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റിൽ എത്തുമെന്ന് ചിത്രത്തിന്റെ നിർമാതാവായ വൈ രവിശങ്കർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങൾക്ക് മറുപടി നൽകുകയാണ് രവിശങ്കർ.

രണ്ടാം ഭാഗത്തിൽ രശ്മികയുടെ കഥാപാത്രമായ ശ്രീവല്ലി കൊല്ലപ്പെടുമെന്ന് ഒരു മാദ്ധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചർച്ചയായതിന് പിന്നാലെയാണ് നിർമാതാവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പ്രചരിക്കുന്ന വാർത്തകർ തെറ്റാണെന്നും ചിത്രത്തിന്റെ കഥ ഇതുവരെ ഇതുവരെ കേട്ടില്ലെന്നുമാണ് രവിശങ്കർ പറഞ്ഞത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2021 ഡിസംബർ 17നാണ് ഒന്നാം ഭാഗമായ പുഷ്പ ദി റൈസ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾ അന്താരാഷ്ട്ര തലത്തിൽവരെ ശ്രദ്ധ നേടിയിരുന്നു. പു​ഷ്‌​പ​ ​ദ് ​റൂ​ൾ​ ​എ​ന്നു​ ​പേ​രി​ട്ട​ ​ര​ണ്ടാം​ ​ഭാ​ഗം​ ​സം​വി​ധാ​നം​ ​ചെയ്യുന്നത് സു​കു​മാ​ർ തന്നെയാണ്.​ ചിത്രത്തിന്റെ​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​യാൽ​ ​ഓ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ന​വം​ബ​റി​ൽ​ ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​ക്കാനും ആലോചനയുണ്ട്.​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ൽ​ ​പ്ര​തി​നാ​യ​ക​നാ​യി​ ​നി​റ​ഞ്ഞാടി​ ​കൈ​യ​ടി​ ​നേ​ടി​യ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ലും​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. തെലുങ്കിനുപുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പുഷ്പ റിലീസ് ചെയ്തിരുന്നു.