റഷ്യ, പഴയ സോവിയറ്റ് യൂണിയൻറെ പ്രതാപം പേറുന്ന രാഷ്ട്രം. ആര്‍ക്കെങ്കിലും മുന്നില്‍ റഷ്യ തോറ്റുകൊടുക്കുമോ? റഷ്യയെ വീഴ്ത്താന്‍ അമേരിക്ക വർഷങ്ങളോളം പിന്നാലെ നടന്നു. യൂറോപ്യന്‍ യൂണിയന്‍ പല തരത്തില്‍ പല അംഗരാഷ്ട്രങ്ങള്‍ വഴി റഷ്യയെ തറപറ്റിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നിട്ടും റഷ്യ കുലുങ്ങിയില്ല. മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന പ്രഖ്യാപനങ്ങളും നീക്കങ്ങളും നടത്തി മുന്നേറുകയും ചെയ്തു.
