drinking-water

വീട്ടിലേക്ക് ഓടിക്കയറിയ ഉടൻ ഫ്രിഡ്ജിൽ നിന്നോ ജഗ്ഗിൽ നിന്നോ വെള്ളമെടുത്ത് വേഗത്തിൽ നിന്നുകൊണ്ട് കുടിക്കുന്ന ശീലമുള്ളവരുണ്ടാകാം. എന്നാൽ ഇങ്ങനെ വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷ ഫലങ്ങളെ കുറിച്ച് അറിഞ്ഞാൽ ഇനിയൊരിക്കലും നിങ്ങൾ അപ്രകാരം ചെയ്യുക ഇല്ല. വെള്ളം ശരീരത്തിന് വളരെ ഏറെ ആവശ്യമാണ്. ധാരാളം ആരോഗ്യപ്രശ്നങ്ങളും അനുബന്ധ രോഗങ്ങളും ശമിപ്പിക്കാൻ ഇതിനാവും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് ആവശ്യവുമാണ്. എന്നാൽ വേഗത്തിൽ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടും യോജിച്ചതല്ല.

ആയുർവേദം അനുസരിച്ച് നാം ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നതും, ജലപാനം ചെയ്യുന്നതുമാണ് അനുയോജ്യം. മനുഷ്യ ശരീരത്തിന്റെ ഘടന അത്തരത്തിലാണുള്ളത്. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളത്താൽ നിർമ്മിതമാണെങ്കിലും ദിവസവും അതിൽ നിന്ന് വളരെയധികം ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത് നികത്താൻ മതിയായ അളവിൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, അകത്തേക്ക് പോകുന്ന വെള്ളം ഒരു പ്രവാഹം പോലെ വേഗത്തിലാണ് ശരീരത്തിലേക്ക് പായുന്നത്. ഇത് ശരീരത്തെ സമ്മർദ്ദപ്പെടുത്തും. ഈ രീതിയിൽ വെള്ളം കുടിക്കുന്നത് യഥാർത്ഥത്തിൽ ദാഹം ശമിപ്പിക്കുന്നില്ലെന്ന് മാത്രമല്ല വേഗത്തിൽ ജലം സഞ്ചരിക്കുന്നത് ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങളെ അപകടപ്പെടുത്തുകയും ചെയ്യുന്നു.