ahana-krishna

സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് നടി അഹാന കൃഷ്ണ. മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ് താരമിപ്പോൾ. 'സ്വർഗം' എന്നാണ് നടി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്.

മാലിദ്വീപിൽ ബിക്കിനിയിൽ നിൽക്കുന്ന ചിത്രങ്ങൾ നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗാമിൽ പങ്കുവയ്ക്കുകയും, വൈറലാവുകയും ചെയ്‌തിരുന്നു. 'മാലിദ്വീപ് എന്ന ഈ പറുദീസയിൽ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു.'- എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.


മാലിദ്വീപിൽ നിന്ന് നടി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)