ladies-wear

വിവിധ സ്റ്റൈലിലെ, നിറത്തിലെ, മെറ്റീരിയലിലെ വസ്ത്രങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും സ്ത്രീകൾ. എന്നാൽ നമ്മൾ അണിയാറുള്ള വസ്ത്രങ്ങളിൽ പല രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഇവയുടെ യഥാർത്ഥ ഉപയോഗം എന്താണെന്ന് കൂടുതൽ പേർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിലെ ചില കുഞ്ഞു കുഞ്ഞു വലിയ രഹസ്യങ്ങൾ കണ്ടെത്താം.

ഗ്രോമെറ്റ്‌സ്

gromets

വെസ്റ്റേൺ വസ്ത്രങ്ങളിൽ മിക്കപ്പോഴും കാണുന്ന ചെറിയ വളയങ്ങളാണ് ഗ്രോമെറ്റ്‌സ്. ചതുര രൂപത്തിലും കോണുകളുള്ള രൂപത്തിലും ഇവ കാണാറുണ്ട്. എന്നാൽ ഇവ എന്തിനാണ് വസ്ത്രങ്ങളിൽ തുന്നിച്ചേർത്തിരിക്കുന്നതെന്ന് പലർക്കും അറിയാൻ വഴിയില്ല. ചിലപ്പോൾ ഷൂലേസ് മാതൃകയിൽ കെട്ടും ദ്വാരവുമായാണ് ഇവ കാണുന്നത്. ഈ ദ്വാരങ്ങൾക്ക് ഫിനിഷിംഗ് ലഭിക്കുന്നതിനായും നൂല് പുറത്തുവരാതിരിക്കാനുമാണ് ഈ വളയങ്ങൾ ഉപയോഗിക്കുന്നത്. മെറ്റലുകൊണ്ടാണ് ഇവ കൂടുതലായും നിർമിക്കുന്നത്. തടി, പ്ളാസ്റ്റിക് എന്നിവയിൽ നിർമിച്ച ഗ്രോമെറ്റ്‌സും ലഭ്യമാണ്. ഗോൾഡ്, സിൽവർ നിറങ്ങളിലുള്ളവയാണ് കൂടുതലും ഉപയോഗിക്കുന്നത്.

കോയിൻ പോക്കറ്റ്

coin-pocket

മിക്കവാറും സ്ത്രീകളുടെയും ഏറ്റവും കംഫർട്ടബിളായ വസ്ത്രം ജീൻസും ടോപ്പുമായിരിക്കും അല്ലേ? പാർട്ടി വെയറായോ ഫോർമൽ വെയറായോ കാഷ്വൽ വെയറായോ ജീൻസ് ഉപയോഗിക്കാം. എന്നാൽ ജീൻസിലും ചില രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ജീൻസിന്റെ പോക്കറ്റിനുള്ളിലെ കുഞ്ഞ് പോക്കറ്റ് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

നാണയങ്ങളും വാച്ചും മറ്റ് ചെറിയ വസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഈ പോക്കറ്റിന് കോയിൻ പോക്കറ്റ്, വാച്ച് പോക്കറ്റ് എന്നിങ്ങനെയാണ് പേര്.

ജീൻസ് പോക്കറ്റ് സ്റ്റഡ്

pocket-stud

ജീൻസിന്റെ പോക്കറ്റിൽ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന സ്റ്റഡ് പോലുള്ള കോപ്പർ റിവൈറ്റ്‌സ് എന്തിനായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പോക്കറ്റിന്റെ ഇരുവശങ്ങളും കീറി പോകാതെ തുണി ഉറപ്പിച്ച് നിർത്താനാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

ആദ്യകാലങ്ങളിൽ ജീൻസ് ഉപയോഗിച്ചിരുന്നത് ഖനികളിൽ ജോലി ചെയ്യുന്നവരായിരുന്നു. ജോലിക്കിടെ ഇവരുടെ പോക്കറ്റുകൾ കീറിപ്പോവുന്നത് പതിവായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോപ്പർ സ്റ്റഡുകൾ പോക്കറ്റിൽ ഘടിപ്പിച്ചത്. ഇന്ന് ഇവ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി മാറിയിരിക്കുകയാണ്.

ഡബിൾ സൈഡഡ് ഫാഷൻ ടേപ്പ്

double-sided-fashion-tape

വൈഡ് നെക്കോ കുറച്ച് ലൂസായി കിടക്കുന്ന വസ്ത്രങ്ങളോ ശരീരത്തിൽ നിന്ന് മാറിക്കിടക്കാതെ കൃത്യമായി കിടക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഡബിൾ സൈഡഡ് ഫാഷൻ ടേപ്പ്. ഇതിന്റെ ഒരു വശം വസ്ത്രത്തിലും മറുവശം ശരീരത്തിലും ഒട്ടിച്ച് വയ്ച്ചാൽ വസ്ത്രം ഇളകിമാറുകയോ തെന്നിമാറുകയോ ചെയ്യാതെ കൃതൃമായി തന്നെ കിടക്കും. എപ്പോഴും വസ്ത്രം മാറിക്കിടക്കുകയാണോ എന്ന് ആശങ്കപ്പെടാതെ ആത്മവിശ്വാസത്തോടെയിരിക്കാനും ഇത് സഹായിക്കുന്നു.

ക്ളോത്തിംഗ് സ്ട്രാപ്

clothing-strap

ഒട്ടുമിക്ക റെഡിമെയ്‌ഡ് വസ്ത്രങ്ങളിലും കാണുന്ന സാറ്റിൻ റിബൺ, ഇലാസ്റ്റിക് സ്ട്രാപ്പുകൾ എന്തിനാണെന്ന് അറിയാമോ? ഹാങ്ങറിൽ നിന്ന് വഴുതി വീഴാൻ സാദ്ധ്യതയുള്ള വസ്ത്രങ്ങൾ ശരിയായി വാർഡ്രോബിൽ തൂക്കിയിടുന്നതിനായാണ് ഇവ ഉപയോഗിക്കുന്നത്. ഷിഫോൺ, ജോർജെറ്റ്, നിറ്റ്‌വെയർ തുടങ്ങി എളുപ്പത്തിൽ വഴുതി വീഴാൻ സാദ്ധ്യതയുള്ള വസ്ത്രങ്ങളിലാണ് ഇവ സാധാരണയായി കാണുന്നത്. ഓഫ് ഷോൾഡർ, കോൾഡ് ഷോൾ‌‌ഡർ, സ്ളീവ് ലെസ് വസ്ത്രങ്ങളിൽ ഇവ തീർച്ചയായും ഉണ്ടാവും.

നോ പീപ് ബട്ടൺ

no-peep-button

ഫ്രണ്ട് ഓപ്പൺ ബട്ടനുള്ള വസ്ത്രങ്ങൾ ഇടുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബട്ടൺ വലിഞ്ഞു മുറുകി ഇരിക്കുന്നതുപോലെ കാണപ്പടുന്നത്. മുൻഭാഗം ബട്ടണുള്ള ഭാഗത്തായി തുറന്നിരിക്കുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്. ഇതിന് പരിഹാരമാണ് നോ പീപ് ബട്ടൺ. പുറത്ത് നിന്ന് കാണാൻ സാധിക്കാത്ത ഈ ബട്ടൺ വസ്ത്രത്തിൽ ഘടിപ്പിച്ചാൽ മുൻ ഭാഗം തുറന്നു പോകില്ല.

സിപ് ലോക്

sip-lock

സിപ് ഉള്ള വസ്ത്രങ്ങൾ ഇടുന്നവരുടെ പ്രധാന പ്രശ്നം അവ ചിലപ്പോഴൊക്കെ താഴേയ്ക്ക് ഇറങ്ങിവരുമെന്നതാണ്. ഈ പേടി കാരണം പലരും സിപ് റണ്ണറിന് താഴെയായി പിൻ കുത്തിവയ്ക്കാറുണ്ട്. എന്നാൽ സിപ് ലോക്ക് ചെയ്ത് വയ്ക്കാനാകുമെന്ന് എത്രപ്പേർക്കറിയാം? സിപിന്റെ വാൽഭാഗം താഴേയ്ക്ക് നിൽക്കുംവിധം വച്ചുകൊണ്ട് അമർത്തിയാൽ സിപ് ലോക്കാകും. പിന്നെയിത് താഴേയ്ക്ക് ഇറങ്ങിപ്പോരില്ല.