viral-video-

ഈ ചിത്രം കണ്ടാൽ ഒരു സ്‌കൂട്ടറാണോ ഇത് എന്ന് ചോദിക്കുന്നവരാവും കൂടുതൽ പേരും. ഒരു പെട്ടി ഓട്ടോയിൽ നിറയെ കൊണ്ടുപോകാവുന്ന വസ്തുക്കൾ ഒരു ചെറിയ സ്‌കൂട്ടറിൽ കുത്തി നിറച്ച് ഓടിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. തെലങ്കാനിയിൽ നിന്നുള്ളതാണ് ഈ വീഡിയോ.

My 32GB phone carrying 31.9 GB data pic.twitter.com/kk8CRBuDoK

— Sagar (@sagarcasm) June 21, 2022

സംഭവം വൈറലായതോടെ യുവാവിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് തെലങ്കാന സംസ്ഥാന പൊലീസ്.
'മൊബൈൽ കേടായാലും അതിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാൻ സാദ്ധ്യതയുണ്ട്. പക്ഷേ, ജീവിതത്തിൽ അതുമില്ല. അതിനാൽ ആളുകളോടുള്ള ഞങ്ങളുടെ അഭ്യർത്ഥന അവരുടെ ജീവനും മറ്റുള്ളവരെയും അപകടത്തിലാക്കുന്നത് ഒഴിവാക്കുക എന്നതാണ്,' വീഡിയോ പങ്കുവച്ചുകൊണ്ട് തെലങ്കാന സ്റ്റേറ്റ് പോലീസ് കുറിച്ചു.

സാഗർ എന്നയാളാണ് ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. ഏഴ് ലക്ഷത്തോളം പേരാണ് ഇത് കണ്ടത്. എന്നാൽ ഇത്രയും റിസ്‌കെടുത്ത് വാഹനം ഓടിക്കുമ്പോഴും യുവാവ് ഹെൽമറ്റ് വയ്ക്കാൻ മറന്നില്ലെന്നത് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.