dutee-hima

തി​രു​വ​ന​ന്ത​പു​രം​ : 75​ -ാമ​ത് ​അ​ന്താ​രാ​ഷ്ട്ര​ ​ഒ​ളി​മ്പി​ക് ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും​ .​ ​അ​ന്താ​ര​ഷ്ട്ര​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റി​യു​ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഒ​ളി​മ്പി​ക് ​തീം​ ​ആ​യ​ ​'​ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി​ ​ഒ​ന്നി​ക്കാം​"​ ​എ​ന്ന​ ​ആ​ശ​യ​ത്തി​ന് ​ഊ​ന്ന​ൽ​ ​ന​ൽ​കി​ക്കൊ​ണ്ടാ​ണ് ​ഒ​ളി​മ്പി​ക് ​ദി​ന​ ​പ​രി​പാ​ടി​ക​ൾ​ ​വി​ഭാ​വ​നം​ ​ചെ​യ്തി​ട്ടു​ള്ള​ത്.
ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രി​യി​ൽ​ ​ഇ​ന്ന് 'ഒ​ളി​മ്പി​ക് ​റ​ൺ​"​ ​സം​ഘ​ടി​പ്പി​ക്കും.​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​പേർ പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ ​ഇന്ന് ​രാ​വി​ലെ​ 7ന് ​ക​വ​ടി​യാ​റി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ച്ച് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സ​മാ​പി​ക്കും​.​ ​​കാ​യി​ക​ ​മ​ന്ത്രി​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെയ്യുന്ന​ ​പ​രി​പാ​ടി​യി​ൽ​ ​ഒ​ളിമ്പ്യൻ​ ​ധ്യു​തി​ ​ച​ന്ദ് ,ഹി​മ​ ​ദാ​സ്,​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​ ​അ​തി​ഥി​ക​ളാ​കും.
മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ആ​ന്റ​ണി​ ​രാ​ജു എ​ന്നി​വ​രും​ ​​സ​ന്നി​ഹി​ത​രാ​യി​രി​ക്കും.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ ​ക​ള​ക്ട​ർ​ ​ന​വ​ജ്യോ​ത് ​സിം​ഗ് ​ഖോ​സ​ ​ഐ.​എ​.​എ​സ്,​ ​ജ​സ്റ്റി​സ് ​(​റി​ട്ട.)​ ​എം.​ ​ആ​ർ.​ ​ഹ​രി​ഹ​ര​ൻ​ ​നാ​യ​ർ,​ ​ജേ​ക്ക​ബ് ​പൊ​ന്നൂ​സ് ​ഐ.പി​.എ​സ്,​ ​ദ്റോ​ണാ​ചാ​ര്യ​ ​​ച​ന്ദ്ര​ലാ​ൽ,​ ​ധ്യാ​ൻ​ച​ന്ദ് ​അ​വാ​ർ​ഡ് ​ജേ​താ​വാ​യ​ കെ.​ ​സി.​ ​ലേ​ഖ,​ ​അ​ർ​ജു​ന ​ജേ​താ​വാ​യ​ ​പ​ദ്മി​നി​ ​തോ​മ​സ്,​ ​സാ​യി​ ​എ​ൽ​ .​എ​ൻ​ . ​സി.​ ​പി​. ​ഇ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ജി.​ ​കി​ഷോ​ർ,​ ​ഗോ​പി​നാ​ഥ് ​ഐ​. ​പി​.​എ​സ് ​എന്നിവർ ​പ​ങ്കെ​ടു​ക്കും.​ ​​​ ​ര​ക്ത​ ​ദാ​ന​ ​ക്യാ​മ്പും​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
14​ ​ജി​ല്ല​ക​ളി​ലും​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ളാ​ണ് ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്