
സൽമാൻ ഖാൻ ചിത്രം കഭി ഈദ് കഭി ദീവാലി എന്ന ചിത്രത്തിൽ തെലുങ്കിലെ യുവ സൂപ്പർതാരം രാം ചരൺ തേജയും വെങ്കിടേഷും അഭിനയിക്കുന്നു. ഒരു ഗാനരംഗത്താണ് രാം ചരൺ എത്തുക. ചിത്രത്തിലെ സുപ്രധാന രംഗത്ത് വരുന്ന ഗാനമാണത്. സുപ്രധാന വേഷമാണ് വെങ്കിടേഷ് അവതരിപ്പിക്കുന്നത്. 
പൂജ ഹെഗ്ഡെ ആണ് നായിക. ജാസി ഗിൽ, ഷെഹനാസ് ഗിൽ, പാലക് തിവാരി, രാഘവ് ജൂയൽ, സിദ്ധാർത്ഥ് നിംഗം എന്നിവരാണ് മറ്റു താരങ്ങൾ. ഹർഹാദ് സംജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.