astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 23-1197 മിഥുനം 9 വ്യാഴാഴ്ച

(പുലർച്ചെ 6 മണി 13 മിനിറ്റ് 56 സെക്കന്റ് വരെ രേവതി ശേഷം അശ്വതി നക്ഷത്രം )

അശ്വതി: ധനപരമായും തൊഴിൽപരമായും നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ പൂർണമായും വിട്ടൊഴിയും. ബന്ധുക്കളിൽ നിന്നും ഗുണാനുഭങ്ങൾ ഉണ്ടാകും. സ്വദേശം വിട്ട് അലഞ്ഞിരുന്നവർക്ക് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും.

ഭരണി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർദ്ധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ മികച്ച വിജയം കൈവരിക്കും.

കാര്‍ത്തിക: പൊതുപ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം, ദാമ്പത്യസുഖം എന്നിവ വർദ്ധിക്കും. ജീവിത്തിൽ നിലനിന്നിരുന്ന അരിഷ്ടതകൾ വിട്ടൊഴിയും. ശാരീരിക സുഖം അനുഭവത്തിൽ വരും.

രോഹിണി: നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി മനസമാധാനം കൈവരിക്കും. വിവാഹ ആലോചനകൾ പൂർണതയിലെത്തും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

മകയിരം: വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. തൊഴിൽ പരമായ ഉത്തരവാദിത്തം വർദ്ധിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധയോടെ മാത്രം ഇടപെടുക. തൊഴിലുമായി ബന്ധപ്പെട്ട് ദീർഘയാത്രകൾ വേണ്ടിവരും.

തിരുവാതിര: അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പിതാവിനോ പിതൃ സ്ഥാനീയർക്കോ അരിഷ്ടതകൾ അനുഭവപ്പെടും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽ അകപ്പെടാം. പഠനത്തിൽ അലസത ഉണ്ടാവാനിടയുണ്ട്.

പുണര്‍തം: പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും.

പൂയം: അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും പഠനത്തിൽ ശ്രദ്ധ കുറയും.

ആയില്യം: കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ബന്ധു ജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ദിഷ്ട കാര്യ സാദ്ധ്യത്തിനുള്ള തടസ്സം മറികടക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

മകം: എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. ബന്ധുജനങ്ങൾ വഴി കാര്യസാദ്ധ്യം നേടും. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും.

പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവർക്ക് വിജയം. ദേഹസുഖം വർദ്ധിക്കും.

ഉത്രം: ഗുണഫലങ്ങൾ അധികരിക്കും. ജീവിത വിജയത്തിന് അടിത്തറ പാകുന്ന കാര്യങ്ങൾക്ക് തുടക്കം കുറിക്കും. ജീവിത സുഖ വർധനയുണ്ടാവും. സ്വന്തം കഴിവിനാൽ കാര്യങ്ങൾ സാധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണം ഉണ്ടാവുകയോ ചെയ്യും.

അത്തം: ദാമ്പത്യഭിന്നതകൾ ശമിക്കും. രോഗ ദുരിതത്തിൽ കഴിയുന്നവർക്ക് ആരോഗ്യ പുഷ്ടിയുണ്ടാകും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സഹായത്താൽ പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാവും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർദ്ധിക്കും.

ചിത്തിര: വിദ്യാർത്ഥികൾക്ക് വളരെ നല്ല കാലമാണ്. മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തന രംഗത്ത് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും.

ചോതി: ജീവിതപങ്കാളിക്ക് തൊഴിലിൽ ഉന്നതിയുണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാർഷികമേഖലയിൽ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.

വിശാഖം: ഉദര സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽ രംഗം ഇടയ്ക്കിടെ അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. കഫജന്യ രോഗങ്ങൾ പിടിപെടും, സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക.

അനിഴം: വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. ഭക്ഷണ സുഖം കുറയും, പല്ലുകൾക്ക് രോഗ സാദ്ധ്യത. കർമ്മ രംഗത്ത് എതിർപ്പുകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക. കുടുംബ സുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും.

കേട്ട: വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്‍ഘദൂര യാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കൾ‍ക്ക് അനാരോഗ്യം.

മൂലം: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സഹോദരങ്ങൾ‍ക്ക് അരിഷ്ടതകൾ‍ക്കു സാധ്യത. ഉത്തരവാദിത്തം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ഏർപ്പെടരുത്.

പൂരാടം:‍ ആരോഗ്യപരമായി അനുകൂലസമയമാണ്. വിവാഹം വാക്കുറപ്പിക്കും, തൊഴിൽപരമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

ഉത്രാടം:‍ ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും. ബന്ധുഗൃഹങ്ങളിൽ മംഗള കർമങ്ങൾ നടക്കും. ബന്ധു ജനങ്ങളുമായി കൂടുതൽ അടുത്തു കഴിയുവാൻ അവസരം ലഭിക്കും.

തിരുവോണം: ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. പുതിയ പദ്ധതികളിൽ പണം മുടക്കും. അതിൽ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.

അവിട്ടം:‍ മത്സരപ്പരീക്ഷകളിൽ വിജയം. സഹോദരങ്ങൾക്കു വേണ്ടി പണച്ചെലവ്, ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ ഏർപ്പെടുവാൻ അനുകൂല സമയമല്ല എങ്കിലും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് ആലോചിക്കും. രോഗദുരിതങ്ങൾ ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

ചതയം:‍ നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവൃത്തിക്കുന്നവർക്ക് ജനസമ്മിതി.

പൂരുരുട്ടാതി: സൗന്ദര്യവർദ്ധക വസ്തുക്കൾക്കു പണംമുടക്കും. കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗം മൂലം അരിഷ്ടതയുണ്ടാകാൻ സാധ്യത കാണുന്നു. ഭക്ഷണസുഖം വർദ്ധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

ഉത്രട്ടാതി: തൊഴിലന്വേഷകർക്ക് അനുകൂല ഫലം. ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയംനേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും.

രേവതി: സ്വജനങ്ങൾക്ക് ഉന്നത സ്ഥാനം ലബ്ധി. പ്രശ്ന പരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികളിൽ എന്നിവയിൽ സംബന്ധിക്കും. തടസങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ പണച്ചെലവ് അധികരിക്കും.