തൃക്കാക്കരയിലെ തോല്‍വിയുടെ ആഘാതത്തില്‍ ശബരിമലയില്‍ കൈക്കൊണ്ട യൂടേണ്‍ സര്‍ക്കാര്‍ സില്‍വര്‍ലൈനിലും പുറത്തെടുക്കുകയാണോ ? സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമാപന വേദിയിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി സില്‍വര്‍ലൈൻ പരാമർശിക്കാതിരുന്നപ്പോൾ തന്നെ സൂചനകൾ ലഭിച്ചിരുന്നു. നിലവിലെ പോക്കനുസരിച്ച് കേന്ദ്രാനുമതി ലഭിച്ചില്ല എന്ന ന്യായം പറഞ്ഞ് സില്‍വര്‍ലൈനിന് ഇടതുമുന്നണി ഒരു മരണം വിധിച്ചേക്കാം.
