beverages-

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔ‌ട്ട്‌ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകൾ മദ്യം തിരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും. നിലവിലെ ഔട്ട്‌ലെറ്റുകൾ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

കടകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്ം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന് കേരള ഹൈക്കോടതിയും മുൻപ് ആവശ്യപ്പെട്ടിരുന്നു. സൂപ്പർ മാർക്കറ്റുകളുടെ മാതൃകയിൽ ഇഷ്ടബ്രാൻഡ് തിരഞ്ഞെടുത്ത ശേഷം നേരിട്ട് ബില്ലിംഗ് കൗണ്ടറിലെത്തി പണം നൽകുന്ന രീതി നടപ്പാക്കാൻ എക്സൈസ് വകുപ്പ് ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.