mane

മ്യൂണിക്ക്: സെനഗൽ സൂപ്പർ താരം സാഡിയോ മാനേയുടെ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ നിന്ന് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്കുള്ല കൂടുമാറ്റം പൂർത്തിയായി. മൂന്ന് വർഷത്തെ കരാറിലാണ് 30 കാരനായ മാനേ മ്യൂണിക്കിൽ എത്തിയിരിക്കുന്നത്. തുടർച്ചയായ പത്താം തവണയും ജർമ്മൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിച്ച ബയേൺ 40 മില്യൺ യൂറോയുടെ (ഏകദേശം 330 കോടി 53 ലക്ഷം ഇന്ത്യൻ രൂപ) കരാറിലാണ് മാനേയെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. 2016 മുതൽ കഴിഞ്ഞ സീസൺ വരെ ലിവറിനായി 269 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മാനേ 120 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലിവറിനൊപ്പം ചാമ്പ്യൻസ് ലീഗ്,ക്ലബ് ലോകകപ്പ്, പ്രിമിയർ ലീഗ്, എഫ്.എ കപ്പ്, എ.എഫ്.എൽ കപ്പ് തുടങ്ങിയ കിരീട നേട്ടങ്ങളിലെല്ലാം പ്രധാന പങ്കാളിയായ താരമാണ് മാനേ.

ലെവൻഡോവ്‌സ്കി ക്ലബ് വിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബയേൺ മാനേയെ സ്വന്തമാക്കിയത്.