df

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം 78.40 രൂപയിലെത്തി. വിദേശ നിക്ഷേപങ്ങളുടെ വി​റ്റഴിക്കൽ രുപയുടെ ദൗർബല്യം രൂക്ഷമാക്കി. വിദേശ ഓഹരി വി​റ്റഴിക്കൽ ജൂണിൽ ഇതുവരെ 40,000 കോടി രൂപവരെ ഉയർന്നതായാണ് കണക്കുകൾ. പണപ്പെരുപ്പ നിരക്ക് വീണ്ടും നിയന്ത്റിക്കുമെന്ന സൂചനയുമായി യു.എസ് ഫെഡറൽ ചെയർമാൻ ജെറോം പവൽ മുന്നോട്ട് പോകുമെന്ന ആശങ്കയാണ് ഫോറക്‌സ് വിപണിയിൽ. യു.എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് വർദ്ധനയും എഫ്‌.ഐ.ഐകളുടെ തുടർച്ചയായ വിൽപ്പനയും രൂപയ്ക്കുമേൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. വ്യാപാരക്കമ്മി വർദ്ധിക്കുന്നതും അസംസ്‌കൃത എണ്ണവില ഉയർന്നതും രൂപയ്ക്ക് ഭീഷണിയുയർത്തുകയാണ്.